സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മരുന്നുകളുടെ വിൽപ്പന; നടപടിയുമായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 23/06/2024കുവൈത്ത് സിറ്റി: നിരോധിത മരുന്നുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അനധികൃതമായി വിൽക്കുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം നിർണായക നടപടി സ്വീകരിക്കുന്നു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഈ സൈറ്റുകളുടെ ഉടമകളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അനധികൃത മരുന്നുകളുടെ ഓൺലൈൻ പ്രദർശനവും വിൽപ്പനയിലും അടുത്തിടെ‌ ഉയർന്നതോടെയാണ് മന്ത്രാലയം കർശന നടപടികളിലേക്ക് കടന്നത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റുമായി ചേർന്നാണ് ആരോ​ഗ്യ മന്ത്രാലയം പ്രവർത്തിക്കുക. നിയമലംഘകരെ പിടികൂടുകയും ജുഡീഷ്വറിക്ക് റഫർ ചെയ്യുകയും ചെയ്യും.

Related News