കർശനമായ പരിശോധനകൾ തുടരുന്നു; കെട്ടിട നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് കുവൈത്ത് മുനസിപ്പാലിറ്റി

  • 25/06/2024


കുവൈത്ത് സിറ്റി: ഫർണിച്ചറുകൾ, അവശിഷ്ടങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അപ്പാർട്ടുമെൻ്റുകൾക്ക് മുന്നിലും ഗോവണിപ്പടികളിലും ബേസ്‌മെൻ്റുകളിലും സൂക്ഷിക്കുന്നതിനെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. 50 മരണങ്ങൾക്ക് കാരണമായ മംഗഫിലെ ദാരുണമായ തീപിടുത്തത്തെ തുടർന്നാണ് ക‌ടുത്ത നട‌പടികൾ. ഈ നിയമങ്ങൾ ലംഘിക്കുന്ന പ്രോപ്പർട്ടി ഉടമകൾക്ക് കനത്ത പിഴ ചുമത്തും. കുവൈത്തിൽ ഉടനീളം അധികൃതർ പരിശോധനകൾ നടത്തിയിരുന്നു. 

തീപിടിത്തമുണ്ടായാൽ താമസക്കാരെ ഒഴിപ്പിക്കാൻ സൗകര്യമൊരുക്കുന്നതിനായി പല കെട്ടിടങ്ങളുടെയും താഴെയുള്ള ഗ്ലാസ് പാളികളും വാതിലുകളും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, കുവൈത്തിൽ ഉടനീളം അനധികൃത സ്റ്റുഡിയോകളിൽ താമസിക്കുന്ന വാടകക്കാരെ നോട്ടീസ് കൂടാതെ കുടിയൊഴിപ്പിക്കുന്നുണ്ട്. ഇതോടെ വാടക വർധിക്കുന്ന സാഹചര്യവുമുണ്ട്. പല വാടകക്കാർക്കും പിഴ ഒഴിവാക്കാൻ ഒറ്റരാത്രികൊണ്ട് ഫ്‌ളാറ്റിന് പുറത്ത് നിന്നും സ്റ്റെയർകേസുകളിൽ നിന്നും സാധനങ്ങൾ നീക്കം ചെയ്യേണ്ടിവന്നു

Related News