സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമനിർമ്മാണ പരിഷ്കാരങ്ങൾ; കുവൈത്തിന് യുഎന്നിന്റെ പ്രശംസ

  • 10/07/2024


കുവൈത്ത് സിറ്റി: സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമനിർമ്മാണ പരിഷ്കാരങ്ങൾ സ്വീകരിക്കുന്നതിൽ കുവൈത്ത് കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് യുണൈറ്റഡ് നേഷൻസിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള സമിതി. സ്വകാര്യമേഖലയിലെ തൊഴിലിലെ വിവേചനം നിരോധിക്കുക, ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയുക, ഗാർഹിക പീഡനത്തിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച് 2020-ലെ 16-ാം നമ്പർ നിയമം പുറപ്പെടുവിക്കുക തുടങ്ങിയ പരിഷ്കാരങ്ങളെയാണ് സമിതി പ്രശംസിച്ചത്.

സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര സമിതിയുടെ (CEDAW) വിദഗ്ധർ മെയ് 21 ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഔദ്യോഗിക സ്റ്റേറ്റ് പ്രതിനിധികളുമായി കുവൈത്തിൻ്റെ റിപ്പോർട്ട് ചർച്ച ചെയ്തിരുന്നു. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ കുവൈത്ത് വിഷൻ 2035-ൻ്റെ ചട്ടക്കൂടിനുള്ളിൽ അംഗീകരിച്ച മൂന്നാമത്തെ വികസന പദ്ധതി ലിംഗസമത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിലെ ആറ് അംഗങ്ങളിൽ അഞ്ചും സ്ത്രീകളാണെന്നുള്ളതും കമ്മിറ്റി അഭിനന്ദിച്ചു.

Related News