ഉറവിടം വെളിപ്പെടുത്താത്ത വൻ തോതിൽ ഉള്ള പണവുമായി ഹവാലിയിൽ ഒരാൾ അറസ്റ്റിൽ

  • 13/07/2024


കുവൈത്ത് സിറ്റി: ഉറവിടം വെളിപ്പെടുത്താത്ത വൻ തോതിൽ ഉള്ള പണവുമായി അറബ് പൗരൻ അറസ്റ്റിൽ. ഈ പണം ഒളിപ്പിക്കുന്നതിനായി ഒരു കെട്ടിടത്തിൽ നിന്ന് പോകുന്നതിനിടെയാണ് ഇയാളെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടിയത്. പണം എവിടെ നിന്നാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പിടിച്ചെടുത്ത പണവും പ്രതിയെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News