കുവൈത്ത് സോവറൈൻ വെൽത്ത് ഫണ്ട് 1 ട്രില്യൺ ഡോളറിനടുത്ത്

  • 24/07/2024


കുവൈത്ത് സിറ്റി: കുവൈത്ത് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയുടെ സോവറൈൻ വെൽത്ത് ഫണ്ടിൻ്റെ ആസ്തിയിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ. രാജ്യത്തിന്റെ വെൽത്ത് ഫണ്ടിൻ്റെ ആസ്തി ഒരു ട്രില്യൺ ഡോളറിനടുത്ത് എത്തിയിട്ടുണ്ട്. സോവറൈൻ വെൽത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌ഡബ്ല്യുഎഫ്ഐ) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഫണ്ടിൻ്റെ ആസ്തി 2024 മാർച്ച് മുതൽ ഏകദേശം 56.55 ബില്യൺ ഡോളറും കഴിഞ്ഞ വർഷം ഏകദേശം 177 ബില്യൺ ഡോളറും ഉയർന്നു.

നിലവിൽ അതോറിറ്റിയുടെ ആസ്തി ഏകദേശം 980 ബില്യൺ ഡോളറാണ്. ഇത് 2024 മാർച്ചിലെ 923.45 ബില്യൺ ഡോളറിൽ നിന്ന് ഉയർന്നു. 2023 ജൂലൈയിൽ നിന്ന് 803 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തിയിൽ നിന്ന് ഗണ്യമായ വർധനവാണ് ഉണ്ടായത്. ആ​ഗോള തലത്തിൽ കുവൈത്ത് സോവറൈൻ ഫണ്ട് അഞ്ചാം സ്ഥാനത്തും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ആറാം സ്ഥാനത്തും ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി എട്ടാം സ്ഥാനത്തും യുഎഇയുടെ മുബദല ഫണ്ട് പന്ത്രണ്ടാം സ്ഥാനത്തുമാണ്.

Related News