ഫോക്ക് ക്ഷേമനിധി തുക കൈമാറി

  • 03/08/2024

 


കുവൈറ്റ്‌ മംഗഫിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മരണമടഞ്ഞ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ അംഗങ്ങളായ നിതിൻ ലക്ഷ്മണൻ, വിശ്വാസ് കൃഷ്ണ എന്നിവരുടെ കുടുംബാംഗങ്ങൾക്കുള്ള ക്ഷേമനിധി തുക കൈമാറി.

നിതിൻറെ വയക്കരയുള്ള വീട്ടിൽ വെച്ചും ധർമ്മടത്ത് വിശ്വസിന്റെ വീട്ടിൽ വെച്ചുമാണ് ക്ഷേമനിധി തുക കൈമാറിയത് 
ഫോക്ക് പ്രെസിഡന്റ്‌ ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിജയകുമാർ എൻ കെ, സുജേഷ്, സുരേഷ് 
ജെലീബ് സൗത്ത് യൂണിറ്റ് കൺവീനർ മഹേഷ്‌ കുമാർ, അബ്ബാസിയ നോർത്ത് യൂണിറ്റ് കൺവീനർ സുനിൽ കുമാർ, വനിതാവേദി എക്സിക്യൂട്ടീവ് അംഗം ഷജിന സുനിൽ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് രഞ്ജിത്ത് പന്ന്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News