കുടിശികകൾ അടക്കം 23 മില്യൺ ദിനാർ പ്രവാസികളിൽ നിന്ന് സമാഹരിച്ചതായി വൈദ്യുതി മന്ത്രാലയം

  • 16/09/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം സെപ്റ്റംബർ 1 മുതൽ ഈ മാസം ആദ്യം വരെ കുടിശികകൾ അടക്കം 23 മില്യൺ ദിനാർ പ്രവാസികളിൽ നിന്ന് സമാഹരിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. വൈദ്യുതി മന്ത്രാലയത്തെ ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ നടപടിക്രമങ്ങളാണ് കളക്ഷനിലെ വർധനവിന് പ്രാഥമികമായി കാരണമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഈ നടപടിക്രമങ്ങളിൽ പ്രവാസികളെ അവരുടെ കുടിശ്ശിക അടയ്ക്കുന്നത് വരെ യാത്ര ചെയ്യുന്നതോ ഇടപാടുകൾ നടത്തുന്നതോ തടയുന്നതായ നടപടികൾ ഉൾപ്പെടുന്നു. വൈദ്യുതി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള കണക്ഷൻ സംവിധാനം ഉയർന്ന കാര്യക്ഷമതയോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Related News