കുവൈത്തിൽ കാലാവസ്ഥാമാറ്റം; അറിയിപ്പുമായി കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ

  • 17/09/2024


കുവൈത്ത് സിറ്റി: കുവൈത്ത്, വടക്കുപടിഞ്ഞാറൻ സൗദി അറേബ്യ, മധ്യ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താപനില കുറയുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. ഇൻഫ്ലുവൻസ, ജലദോഷം, കൺജങ്ക്റ്റിവിറ്റിസ്, അലർജികൾ എന്നിവ വർധിക്കുന്ന സഫ്രി സീസണെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുവൈത്തിലുൾപ്പെടെ സഫ്രി സീസൺ സെപ്റ്റംബർ പകുതിക്ക് ശേഷം ആരംഭിക്കുകയും നവംബർ വരെ മഴയോടെ തുടരുകയും ചെയ്യും. രാത്രിയും പകലും തമ്മിലുള്ള താപനില വ്യത്യാസങ്ങളെക്കുറിച്ചും റമദാൻ മുന്നറിയിപ്പ് നൽകി.

Related News