അർദ്ധരാത്രിക്ക് ശേഷം കുവൈത്തിൽ കാലാവസ്ഥ മെച്ചപ്പെടും

  • 01/10/2024


കുവൈത്ത് സിറ്റി: പൊടിക്കാറ്റിന്‍റെ സാഹചര്യങ്ങൾ മാറി അർദ്ധരാത്രിക്ക് ശേഷം രാജ്യത്ത് കാലാവസ്ഥ മെച്ചപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധൻ അബ്‍ദുൾ അസീസ് അല്‍ ഖരാവി. തെക്കുകിഴക്കൻ കാറ്റ് ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വരെ എത്തി. ഇത് പൊടി ഉയരാൻ കാരണമായി. കടൽ തിരമാലകൾ ചിലപ്പോൾ ഏഴടിയിലധികം ഉയരുകയും ചെയ്തു. ഇന്ന് വൈകുന്നേരം മുതൽ കാറ്റിന്‍റെ പ്രവർത്തനം കുറയും. അതേസമയം കടലിലും തീരങ്ങളിലും അർദ്ധരാത്രി വരെ കാറ്റ് തുടരും.

Related News