കോസ്റ്റ്​ഗാർഡിന്റെ ലൈവ് അമ്യൂണേഷൻ ട്രെയിനിം​ഗ് നാളെയും മറ്റന്നാളും

  • 02/12/2024


കുവൈത്ത് സിറ്റി: കുവൈത്ത് കോസ്റ്റ് ഗാർഡ് ചൊവ്വയും ബുധനും ടെറിട്ടോറിയൽ വാട്ടേഴ്സിൽ തത്സമയ വെടിമരുന്ന് പരിശീലന അഭ്യാസങ്ങൾ നടത്തും. രാവിലെ എട്ട് മുതൽ മൂന്ന് വരെയാണ് ട്രെയിനിം​ഗ്. ട്ടിംഗ് ഏരിയ ബുബിയാൻ ദ്വീപിൻ്റെ തെക്ക് കിഴക്കും ഫൈലാക ദ്വീപിൻ്റെ വടക്കുകിഴക്കുമായി സ്ഥിതി ചെയ്യുന്നതാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ബുബിയാൻ ദ്വീപിനോട് ചേർന്ന് തെക്ക് മുതൽ റാസ് അൽ ഖായിദ് വരെ തെക്കുകിഴക്കായി 11 നോട്ടിക്കൽ മൈൽ താഴ്ചയിലാണ് പരിശീലന അഭ്യാസങ്ങൾ നടത്തുന്നതെന്നും കുവൈത്ത് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഈ ഭാഗത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു

Related News