തമിഴ്നാട്ടില്‍ മഴക്കെടുതി; 16 പേര്‍ മരിച്ചു, അടിയന്തര സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ

  • 02/12/2024

തമിഴ്നാട്ടില്‍ ഫിൻജാല്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലെ കെടുതികള്‍ തുടരുന്നു. പലയിടത്തും മഴ നിർത്തായെ പെയ്യുന്നുണ്ട്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. 

അതിനിടെ മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്തിനു അടിയന്തര ധന സഹായം നല്‍കണമെന്നു മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടു. 2000 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 

Related News