രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട കൈക്കൂലി കേസിൽ അറസ്റ്റ്

  • 11/12/2024


കുവൈത്ത് സിറ്റി: നുവൈസീബ് പോർട്ട് ഇൻവെസ്റ്റിഗേഷൻസ് രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒരു കൈക്കൂലി കേസ് കണ്ടെത്തി. പണത്തിന് പകരമായി രാജ്യത്തേക്കുള്ള എൻട്രിയും എക്സിറ്റ് ഡാറ്റയും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കൽപ്പിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനാണ് ഉദ്യോ​ഗസ്ഥർ അനധികൃതമായി സഹായിച്ചത്. കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ ചില മാറ്റങ്ങൾ നടത്തുന്നതിന് പകരമായി ഒരു തുക നൽകാനുള്ള ഒരു കരാറാണ് ഉദ്യോ​ഗസ്ഥരുണ്ടാക്കിയത്. ആവശ്യമായ അന്വേഷണങ്ങൾക്ക് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഓരോ ഇടപാടിനും 100 ദിനാർ ആയി കണക്കാക്കിയാണ് ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങിയതെന്നും കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Related News