തൊഴിലാളിയെ കൊണ്ട് അനധികൃത ജോലി ചെയ്യിപ്പിച്ചാൽ കടുത്ത ശിക്ഷ; 10000 ദിനാർ വരെ പിഴ, കൂടാതെ..

  • 11/12/2024


കുവൈത്ത് സിറ്റി: ഒരു ജോലിക്കായി തൊഴിലാളിയെ കൊണ്ടുവന്ന ശേഷം മറ്റെന്തെങ്കിലും ആവശ്യത്തിനായി ജോലി ചെയ്യിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മേജർ ജനറൽ അലി അൽ അദ്വാനി. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവോ 5,000 മുതൽ 10,000 ദിനാർ വരെ പിഴയോ ആണ് ലഭിക്കുക. കുറ്റം തെളിഞ്ഞാൽ കമ്പനി പൂട്ടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. താമസാവകാശം ലഭിക്കാൻ തുക അടയ്ക്കുന്നതിൽ ഏർപ്പെട്ടാൽ തൊഴിലാളിക്ക് ഒരു വർഷം തടവോ 1,000 ദിനാർ വരെ പിഴയോ ലഭിക്കും.

Related News