കുവൈത്ത് സന്ദർശന വിസ ഫീസ് അവലോകനം ചെയ്യുന്നു

  • 13/12/2024


കുവൈത്ത് സിറ്റി: സന്ദർശക വിസകൾക്കുള്ള ഫീസ് ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം ചെയ്യുന്നു. വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ധാരണയോടെ പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെ ദീർഘകാലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഷയം ചർച്ച ചെയ്യുന്നതെന്ന് റെസിഡൻസി ആൻഡ് നാഷണാലിറ്റി വിഭാഗം മേധാവി പറഞ്ഞു. പുതിയ റെസിഡൻസി നിയമത്തിൽ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്ന് മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.

വിസിറ്റ് വിസകൾക്ക് കുവൈത്ത് മൂന്ന് ദിനാർ മാത്രമാണ് ഫീസ് വാങ്ങുന്നത്. ഇത് ചെറിയ തുകയാണ്. ചില വിദേശ രാജ്യങ്ങൾ 70 കുവൈത്തി ദിനാറും അതിൽ കൂടുതലും ഈടാക്കുന്നു. കുവൈത്ത് പൗരന്മാർ മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഈടാക്കുന്ന ഫീസ് കമ്മിറ്റി അവലോകനം ചെയ്യുകയാണ്. കൂടാതെ, പുതിയ നിയമത്തിലെ ഫാമിലി വിസ ഒരു മാസത്തിന് പകരം മൂന്ന് മാസത്തേക്കാണ്. ഉയർന്ന ഫീസിൽ പ്രവാസി സ്പോൺസർമാർക്ക് ഈ സേവനം നൽകും. കമ്മിറ്റി ഇപ്പോഴും വിഷയം പഠിച്ചുവരികയാണ്. നിയമം കർശനമായി പ്രയോഗിച്ചതിനാൽ വിസിറ്റ് വിസ ലംഘിക്കുന്നവർ കുവൈത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News