കുവൈത്തിൽ ഈ മാസാവസാനം മഞ്ഞുവീഴ്ച; താപനില 6 ഡിഗ്രി സെൽഷ്യസിൽ താഴും

  • 14/12/2024

 

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഈ മാസാവസാനം മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് യൂറോപ്യൻ സെൻ്റർ ഫോർ മീഡിയം റേഞ്ച് ഡിപ്പാർട്മെന്റ് അറിയിച്ചു. താപനില -6 ഡിഗ്രി സെൽഷ്യസിൽ താഴുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതോടൊപ്പം ഇന്ന് മുതൽ താപനില കുറയുമെന്നും, കാലാവസ്ഥ പകൽ സമയത്ത് തണുപ്പുള്ളതും രാത്രിയിൽ വളരെ തണുപ്പുള്ളതുമായിരിക്കും, ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News