സാൽമിയയിൽ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ; 31 പേർ അറസ്റ്റിൽ

  • 14/12/2024

 


കുവൈത്ത് സിറ്റി: സാൽമിയയിൽ സമഗ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ നടത്തി ആഭ്യന്തര മന്ത്രാലയം. 2,736 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വാണ്ടഡ് ലിസ്റ്റിലുള്ളവരും നിയമലംഘകരുമായി 31 പേര്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്‍റെ സാന്നിധ്യത്തിലും ഫീൽഡ് മേൽനോട്ടത്തിലും ട്രാഫിക്, ഓപ്പറേഷൻസ് സെക്‌ടറിന്‍റെയും സ്വകാര്യ സുരക്ഷാ വിഭാഗത്തിന്‍റെയും പങ്കാളിത്തത്തോടെയാണ് പരിശോധനകൾ നടന്നത്. തിരിച്ചറിയൽ രേഖയില്ലാത്ത രണ്ട് പേർ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ഒരാൾ എന്നിങ്ങനെയും പിടിയിലായി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 11 പേർ പിടിയിലായിട്ടുണ്ട്. രാജ്യത്ത് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും ക്യാമ്പയിനുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News