2031ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കുവൈത്ത്

  • 14/12/2024


കുവൈത്ത് സിറ്റി: 2031ലെ ഏഷ്യൻ കപ്പ് സംഘടിപ്പിക്കാൻ കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് നിവേദനം നൽകി. 1980ൽ കുവൈത്ത് ഒരിക്കൽ ടൂർണമെൻ്റിന് ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ടീമുകളാണ് പങ്കെടുത്തത്. ആ വർഷം സ്വന്തം മണ്ണിൽ നടന്ന ഏഷ്യൻ കപ്പിൽ കുവൈത്ത് ദേശീയ ടീമാണ് ജേതാക്കളായത്.

Related News