മയക്കുമരുന്ന് കടത്ത്; നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ്

  • 15/12/2024


കുവൈത്ത് സിറ്റി: ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളും രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നാല് ഇറാനികൾക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് വിധിച്ചു. കുബ്ബർ ദ്വീപിൽ മയക്കുമരുന്ന് വിരുദ്ധ വകുപ്പും കോസ്റ്റ് ഗാർഡും നടത്തിയ പരിശോധനയിലാണ് 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി ഇവര്‍ അറസ്റ്റിലായത്. പ്രതികൾ തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുകയും തങ്ങൾ ഹെറോയിൻ അടിമകളാണെന്നും വിവിധ അളവിലുള്ള മയക്കുമരുന്ന് കയറ്റിയ ശേഷം ബോട്ടിൽ അബദാൻ പ്രദേശത്തേക്ക് വന്നുവെന്നും കോടതിയിൽ ഏറ്റുപറഞ്ഞു. എന്നാല്‍, ബോട്ടിന്‍റെ ഉടമയെ അറിയില്ലെന്നാണ് ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

Related News