കുവൈത്ത് - ഇറാഖ് സംയുക്ത സമിതി യോ​ഗം തിങ്കളാഴ്ച

  • 15/12/2024


കുവൈത്ത് സിറ്റി: കുവൈത്ത് - ഇറാഖ് സംയുക്ത സമിതി തിങ്കളാഴ്ച യോഗം ചേരും. അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ ഫയലുകളിലും ചർച്ചയുണ്ടാകും. പ്രത്യേകിച്ചും അതിർത്തി പോയിൻ്റ് 162 ന് അപ്പുറത്തുള്ള സമുദ്ര അതിർത്തികളുടെ അതിർത്തി നിർണയിക്കലിൽ സുപ്രധാന ചർച്ചകൾ നടക്കും. വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്‌യ സിറിയയിലെ സ്ഥിതിഗതികളെക്കുറിച്ച് ഉടൻ തന്നെ നിരവധി മീറ്റിംഗുകളും ചർച്ചകളും നടത്തും. 

കൂടാതെ ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയുമായും നിരവധി ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടക്കുന്നുണ്ട്. അത് സിറിയയിൽ നടക്കാനിരിക്കുന്ന അറബ് യോഗത്തിന് മുമ്പായിരിക്കും. അറബ് ലീഗ് നിയോഗിച്ച അറബ് കോൺടാക്റ്റ് ഗ്രൂപ്പ്, സിറിയയെ ഏതെങ്കിലും വിദേശ ഇടപെടലിൽ നിന്ന് സംരക്ഷിക്കാൻ കുവൈത്തിൻ്റെ പങ്കാളിത്തത്തോടെ ശ്രമങ്ങൾ ശക്തമാക്കുകയാണ്. സിറിയൻ പ്രദേശത്തിൻ്റെ ഐക്യം സംരക്ഷിക്കേണ്ടതിൻ്റെയും പരമാധികാരം, സ്വാതന്ത്ര്യം, ആഭ്യന്തര സുരക്ഷ എന്നിവയെ മാനിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത കുവൈത്ത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

Related News