വീടിന്‍റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

  • 15/12/2024


കുവൈത്ത് സിറ്റി: മുത്‌ലയിൽ വീടിന്‍റെ മുകളിൽ നിന്ന് വീണ് നേപ്പാൾ സ്വദേശിനി മരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സ്ഥലത്തെത്തി. എന്നാല്‍, സംഭവ സ്ഥലത്ത് വച്ച തന്നെ ഇവര്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെൻ്റിന് റഫർ ചെയ്തിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ നടന്നുവരികയാണ്.

Related News