വായുവിൽ കാൻസറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം; പ്രചാരണം നിഷേധിച്ച് കുവൈറ്റ് പരിസ്ഥിതി അതോറിറ്റി

  • 15/12/2024


കുവൈത്ത് സിറ്റി: വായുവിൽ കാൻസറിന് കാരണമാകുന്ന മലിനീകരണത്തിന്‍റെ സാന്നിധ്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്ന പ്രചാരണം നിഷേധിച്ച് കുവൈത്ത് എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി. ഔദ്യോഗിക വെബ്‌സൈറ്റിലേതെന്ന പോലെ പ്രചരിപ്പിച്ചതും ആട്രിബ്യൂട്ട് ചെയ്യുന്നതുമായ ഉയർന്ന റീഡിംഗുകൾ തെറ്റാണ്. മാത്രമല്ല അവ വെബ്‌സൈറ്റ് വഴി നിരീക്ഷിക്കപ്പെടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎസ് എൻവയോൺമെന്‍റല്‍ പ്രൊട്ടക്ഷൻ ഏജൻസി അംഗീകരിച്ച ആധുനിക ഉപകരണങ്ങളിലൂടെ കുവൈത്തിലെ എല്ലാ മേഖലകളിലെയും വായുവിന്‍റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും അധികൃതര്‍ ഊന്നിപ്പറഞ്ഞു.

Related News