43 വര്‍ഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലേക്ക്; സുപ്രധാന ചര്‍ച്ചകൾ നടത്തും

  • 17/12/2024


കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21, 22 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കും. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തുന്ന മോദി അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തും. ശനിയാഴ്ച പ്രധാനമന്ത്രി സബാ അല്‍ സാലെമിലുള്ള ശൈഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്. 1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയും കുവൈത്തും തമ്മിൽ വിവിധ മേഖലകളിൽ വളരുന്ന പങ്കാളിത്തം ചര്‍ച്ചയാകും.

Related News