പുതിയ എയർപോർട്ട് പ്രോജക്റ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി

  • 17/12/2024


കുവൈത്ത് സിറ്റി: പുതിയ എയർപോർട്ട് പ്രോജക്ട് (T2) പൂർത്തിയാക്കാനും ഷെഡ്യൂൾ ചെയ്ത ഷെഡ്യൂൾ അനുസരിച്ച് എല്ലാ സേവനങ്ങളും സൗകര്യങ്ങളും ആരംഭിക്കാനും സര്‍ക്കാര്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മിഷാൻ. ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനും പുതിയ വിമാനത്താവള പദ്ധതിയുടെ എക്സിക്യൂട്ടീവ് ഘട്ടങ്ങൾ വേഗത്തിലാക്കുന്നതിനും പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുമായി മന്ത്രി അൽ മിഷാന്‍റെ നേതൃത്വത്തില്‍ യോഗം നടന്നിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ഹമൂദ് അൽ സബാഹ്, ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുക, അതിന്‍റെ തുടർനടപടികൾ, നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അതിജീവിക്കാൻ പ്രവർത്തിക്കുക എന്നിവയായിരുന്നു യോഗത്തിന്‍റെ ലക്ഷ്യം. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പുതിയ കുവൈറ്റ് 2035 എന്ന വിഷന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

Related News