കുവൈത്ത് എയർപോർട്ടിലെ വിമാനങ്ങളുടെ സര്‍വീസില്‍ വൻ വര്‍ധന

  • 17/12/2024


കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റർനാഷണൽ എയർപോർട്ടിലെ വിമാനങ്ങളുടെ സര്‍വീസില്‍ 29.17 ശതമാനം വർധനയുണ്ടായതായി കണക്കുകൾ. ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ സമീപകാല റിപ്പോർട്ടിൽ 2014 മുതൽ 2023 വരെയുള്ള കണക്കുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2020ലും 2021ലും യഥാക്രമം 30,215, 35,215 എന്നിങ്ങനെ വിമാന സര്‍വീസുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞ കൊവിഡ് 19 മഹാമാരിയുടെ ഗുരുതരമായ ആഘാതം റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 

ഇതിന് ശേഷം യാത്രക്കാരുടെ തിരക്കും സമാനമായി ഗണ്യമായ വളർച്ച കൈവരിക്കാനായി. 2014 ലെ 10.1 ദശലക്ഷത്തിൽ നിന്ന് 2023 ൽ 15.5 ദശലക്ഷമായി യാത്രക്കാരുടെ എണ്ണം ഉയര്‍ന്നു. 34.7 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. ആഗോള യാത്രാ നിയന്ത്രണങ്ങൾ കാരണം 2020 ലും 2021 ലും പ്രതിവർഷം 3.5 ദശലക്ഷം യാത്രക്കാർ മാത്രമായി കുറഞ്ഞിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വർദ്ധിച്ചുവരുന്ന ശേഷിയാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

Related News