ഹവല്ലിയിൽ അശ്രദ്ധമായി വാഹനമോടിച്ച നാല് പേര്‍ അറസ്റ്റിൽ

  • 17/12/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അശ്രദ്ധമായി വാഹനമോടിച്ച നാല് ഡ്രൈവര്‍മാരെ പിടികൂടി. യൂസഫ് ഹൈതം അൽ ഖറാസ്, ധാരി ബദർ അൽ സബാഹ്, ധാരി മുഹമ്മദ് അൽ അൻസി, നാസർ ബദർ അൽ ബറൂനി എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായ ഡ്രൈവിംഗ് നടത്തുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിലാണ് ഇവര്‍ വാഹനം ഓടിച്ചിരുന്നത്. ഹവല്ലി റെസ്‌ക്യൂ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ അടിയന്തര അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

Related News