ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; ആഭ്യന്തര മന്ത്രാലയം സമഗ്രമായ പദ്ധതി തയ്യാറാക്കി

  • 17/12/2024


കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. അടുത്ത ശനിയാഴ്ചയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണത്തോടെയും ഏകോപനത്തോടെയും ഈ സുപ്രധാന കായികമേള സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയം സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി ജാബർ അൽ അഹമ്മദ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഫീൽഡ് സെക്യൂരിറ്റി നേതൃത്വങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ടൂർണമെൻ്റിൻ്റെ സുരക്ഷ, ട്രാഫിക്, ലോജിസ്റ്റിക് തയ്യാറെടുപ്പുകൾ എന്നിവ ചർച്ച ചെയ്തു. ആരാധകരെയും കളിക്കാരെയും സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ, ഫീൽഡ് സെക്യൂരിറ്റി വിന്യാസം വർദ്ധിപ്പിക്കുക, ഏതെങ്കിലും അടിയന്തര സംഭവവികാസങ്ങൾ ഉണ്ടായാല്‍ നേരിടാനുള്ള മാര്‍ഗങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്.

Related News