ഗൾഫ് കപ്പ്: ജാബർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മന്ത്രിസഭാ യോ​ഗം ചേർന്നു

  • 18/12/2024


കുവൈത്ത് സിറ്റി: മന്ത്രിമാരുടെ സമിതിയുടെ പ്രതിവാര യോഗം ബുധനാഴ്ച ജാബർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മീറ്റിംഗ് ഹാളിൽ നടന്നു. ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഏറ്റവും പുതിയ ഒരുക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹും മന്ത്രിമാരും വിശദീകരണങ്ങൾ കേട്ടു. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി, യുവജന മന്ത്രിയും ചാമ്പ്യൻഷിപ്പിൻ്റെ സംഘാടക സമിതി ചെയർമാനുമായ അബ്ദുൾറഹ്മാൻ അൽ മുതൈരി, സ്പോർട്സ് അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരിൽ വിശദീകരിച്ചത്.

Related News