ഡ്യൂട്ടിക്കിടെ നമസ്‌കാരം നടത്തിയതിന് പ്രവാസിക്ക് മർദ്ദനം; അന്വേക്ഷണം

  • 19/12/2024


കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ മഗ്‌രിബ് നമസ്‌കാരം നടത്തിയതിന് ഒരു സഹകരണ സംഘത്തിലെ കാഷ്യറെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം. ഷാമിയ പോലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. സെക്യൂരിട്ടി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാനും ഏതെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടോയെന്ന് പരിശോധിക്കാനും നിരീക്ഷണ ദൃശ്യങ്ങൾ ലഭ്യമാണെങ്കിൽ അവലോകനം ചെയ്യാനും സാക്ഷി മൊഴികൾ ശേഖരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പ്രവാസി, താൻ ഒരു സഹകരണ സംഘത്തിൽ കാഷ്യറായി ജോലി ചെയ്യുന്നുവെന്നും ജോലിക്കിടെ പ്രാർത്ഥിച്ചതിന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിശദീകരിച്ച് ഷാമിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആക്രമണത്തിൽ തനിക്കുണ്ടായ പരിക്കുകൾ സൂചിപ്പിക്കുന്നതിന് സർക്കാർ ആശുപത്രി നൽകിയ മെഡിക്കൽ റിപ്പോർട്ടും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.

Related News