തകർച്ച നേരിട്ട് ഇന്ത്യൻ രൂപ; കുവൈത്ത് ദീനാറിന് മൂല്യമേറി, പ്രവാസികൾക്ക് പണമയക്കാൻ നല്ല സമയം, അറിയാം ഇന്നത്തെ റേറ്റ്

  • 19/12/2024


കുവൈറ്റ് സിറ്റി : യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.07 എന്ന എക്കാലത്തെയും താഴ്ചയിൽ.

രൂപയുടെ വീഴ്ച യുഎസിലും ഗൾഫിലുമടക്കമുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമാണ്. നാട്ടിലേക്ക് പണമയക്കുമ്പോൾ ഇന്ത്യൻ റുപ്പിയിൽ കൂടുതൽ നേട്ടമുണ്ടാകും. ഇന്നത്തെ റേറ്റ് ഒരു കുവൈറ്റ് ദിനാറിന് 276.23 രൂപയിലേക്കെത്തി, വിവിധ മണി എക്സ്ചേ‍ഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ ചെറിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് ഗൾഫിൽ ലഭിക്കുന്ന ഉയർന്ന നിരക്കാണിത് .

Related News