മയക്കുമരുന്നും ലഹരി പാനീയങ്ങളുമായി 19 പേര്‍ കുവൈത്തിൽ അറസ്റ്റിൽ

  • 19/12/2024


കുവൈത്ത് സിറ്റി: മയക്കുമരുന്നും ലഹരി പാനീയങ്ങളുമായി വിവിധ രാജ്യക്കാരായ 19 പേര്‍ അറസ്റ്റിലായി. 15 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകൾ, 30 കുപ്പി ലഹരി പാനീയങ്ങൾ, നാല് ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു. മയക്കുമരുന്ന് വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിൻ്റെയും പൗരന്മാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനായി മയക്കുമരുന്ന് കൊണ്ടുവരാനോ പ്രോത്സാഹിപ്പിക്കാനോ ധൈര്യപ്പെടുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും സുരക്ഷാ ക്യാമ്പയിനുകൾ കര്‍ശനമായി തുടരുമെന്നും ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

Related News