ജഹ്‌റയിൽ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു

  • 19/12/2024


കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ അൽ ഖസർ ഏരിയയിൽ സമൂലമായ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലായി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് അൽ ഖസർ ഏരിയയിലും നിര്‍മാണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് ടീമുകൾ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കും. അറ്റകുറ്റപ്പണികൾ ഏറ്റവും കൂടുതൽ റോഡ് മോശമായ പ്രദേശങ്ങളിലാണ് ആരംഭിക്കുന്നത്.

Related News