പ്രവാസി യുവതിയടെ കുവൈറ്റ് പൗരത്വം റദ്ദാക്കി

  • 20/12/2024


കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 8 പ്രകാരം പൗരത്വം നേടിയ ഫിലിപ്പിനോ യുവതിയിൽ നിന്ന് കുവൈത്തി പൗരത്വം പിൻവലിക്കാൻ തീരുമാനം. സ്ത്രീ പ്രായമായ കുവൈത്തി പൗരനെ വിവാഹം കഴിച്ചതിന് ശേഷം പൗരത്വം നേടി. എന്നാൽ കുവൈത്തി പൗരൻ മാസങ്ങൾക്ക് ശേഷം മരിച്ചു. കുവൈത്തി പൗരയായി തീർന്ന സ്ത്രീ ഒരു ഏഷ്യൻ ഡ്രൈവറെ തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. ഏഷ്യൻ സ്വദേശിയുമായുള്ള വിവാഹത്തിൽ ഉണ്ടാകുന്ന മക്കൾ പ്രായപൂർത്തിയാകുന്നതുവരെ കുവൈത്തി പൗരന്മാരായി പരിഗണിക്കണമെന്ന് സ്ത്രീ ആഴശ്യപ്പെടും. കുവൈത്തി പൗര എന്ന പരി​ഗണന ഇത്തരത്തിൽ ഉപയോ​ഗപ്പെടുത്തും എന്ന നി​ഗമനത്തിലാണ് നടപടി.

Related News