മുട്ട ക്ഷാമം; കയറ്റുമതി നിരോധനം തുടർന്ന് കുവൈറ്റ്

  • 20/12/2024

 


കുവൈത്ത് സിറ്റി: പ്രാദേശിക വിപണികളിലെ വെല്ലുവിളികളെ നേരിടാനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ‌. ഡിസംബർ ഉൾപ്പെടെ വർഷത്തിലെ ചില മാസങ്ങളിൽ മുട്ടയുടെ കയറ്റുമതി നിരോധിക്കുന്ന മന്ത്രിതല തീരുമാനം നടപ്പാക്കുന്നത് തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രാദേശിക വിപണികളിൽ സ്ഥിരമായ വിലയിൽ ഉൽപ്പന്നത്തിൻ്റെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നടപടികൾ. ജനുവരി, ഫെബ്രുവരി, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ മുട്ടയുടെ കയറ്റുമതി നിരോധനം ഉൾപ്പെടെ 2024 ൻ്റെ തുടക്കത്തിൽ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു. വിലസ്ഥിരത ഉറപ്പാക്കാനും പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനും ഈ തീരുമാനം ലക്ഷ്യമിടുന്നു. മുട്ട പോലുള്ള അടിസ്ഥാന ഉൽപന്നങ്ങൾക്ക് വിപണിയിൽ ഉയർന്ന ഡിമാൻഡുള്ള മാസങ്ങളിൽ വില ഉയരുന്നത് പിടിച്ച് നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related News