അമീറായി ചുമതലയേറ്റെടുത്ത് ഒരു വർഷം; ഷെയ്ഖ് മിഷാലിന് ആശംസകൾ നേർന്ന് മന്ത്രാലയങ്ങൾ

  • 21/12/2024


കുവൈത്ത് സിറ്റി: കുവൈത്ത് അമീറായി ചുമതലയേറ്റെടുത്ത് ഒരു വർഷം പൂർത്തിയാക്കിയ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിലെ അംഗങ്ങൾക്കുവേണ്ടിയും ഷെയ്ഖ് ഫഹദ് അൽ യൂസഫ്, രാജ്യത്തിൻ്റെ ഉന്നതനായ അമീറിന് ആശംസകൾ അറിയിച്ചു. രാജ്യത്തെയും ജനങ്ങളെയും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വിവിധ മേഖലകളിൽ അഭിവൃദ്ധിയിലേക്കും നയിക്കുന്നതിൽ അദ്ദേഹത്തിന് വിജയം നൽകാൻ വൈദം അനു​ഗ്രഹിക്കട്ടെയെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഇൻഫർമേഷൻ, വിദ്യാഭ്യാസ, നീതികാര്യ, വിദേശകാര്യ മന്ത്രിമാരും കുവൈത്ത് അമീർ മിഷാൽ അൽ അഹമ്മദിന് ആശംസകൾ നേർന്നു.

Related News