ദ്വിദിന സന്ദർശനത്തിനായി കുവൈത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി ഭരണകൂടം.

  • 21/12/2024


കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റ് ഒരുക്കിയത് ഗംഭീര സ്വീകരണം. ഇന്ത്യയുടെ ത്രിവർണ പതാക കുവൈത്തിലുടനീളമുള്ള റോഡുകളിൽ ഉയർന്നു പാറി, രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളുംകൊണ്ട് മോദിയെ വരവേറ്റു 

43 വര്‍ഷത്തിന് ശേഷം കുവൈത്തില്‍ എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശപൂര്‍വ്വമാണ് കുവൈറ്റ് സമൂഹം സ്വീകരിച്ചത് .ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈത്ത്.  ഇന്ന് വൈകിട്ടാണ് ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പൊതുസമ്മേളനം. പൊതുപരിപാടി ഇന്ന് വൈകിട്ട് 3.50-ന് സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് നടക്കുക. 12.30 മുതല്‍ പ്രവേശനം അനുവദിക്കും. പ്രവേശം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്,

കുവൈറ്റ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ  കുവൈറ്റ് ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ  കുവൈറ്റ് പ്രതിനിധികളും   നേരിട്ടെത്തി സ്വീകരിച്ചു.. 26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീറിൻ്റെ വിശിഷ്ടാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അറേബ്യൻ ഗൾഫ് കപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ന് വൈകിട്ട് 7:00 മണിക്ക് ഷെയ്ഖ് ജാബർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ നിലവിലെ പുരോഗതി, സുസ്ഥിരമായ ആഗോളവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്‌പര്യം, സഹകരണം വർധിപ്പിക്കാനുള്ള വഴികൾ എന്നിവയെല്ലാം നാളെ നടക്കുന്ന ഔദ്യോഗിക ചർച്ചകളിൽ നടക്കും

Related News