സോഷ്യൽ മീഡിയയിലൂടെ കൊച്ചുമകളുടെ അഭ്യർത്ഥന, 101 വയസ്സുള്ള മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സന്ദർശിച്ച് മോദി

  • 21/12/2024

കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ കുവൈറ്റ് സന്ദർശനത്തിൽ 101 വയസ്സുള്ള മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മംഗൾ സെയ്ൻ ഹണ്ടയെ നേരിട്ട് സന്ദർശിച്ചു , അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ സോഷ്യൽ മീഡിയ അഭ്യർത്ഥനയെ തുടർന്നാണ് മോദി ഇദ്ദേഹത്തെ സന്ദർശിച്ചത്.ഹാൻഡയുടെ ചെറുമകളുടെ സോഷ്യൽ മീഡിയ അഭ്യർത്ഥനയെ തുടർന്നാണ് ഈ ആശയവിനിമയം സാധ്യമായത്. 

"ഇന്ത്യൻ പ്രവാസികളുമായുള്ള നാളത്തെ ആശയവിനിമയ വേളയിൽ, കുവൈറ്റിൽ വെച്ച് എന്റെ 101 വയസ്സുള്ള മുൻ ഐഎഫ്എസ് ഓഫീസറായ നാനാജിയെ കാണാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിയോട് ഒരു എളിയ അഭ്യർത്ഥന. നാന മംഗൾ സെയിൻ ഹന്ദ  നിങ്ങളുടെ വലിയ ആരാധകനാണ്. വിശദാംശങ്ങൾ നിങ്ങളുടെ ഓഫീസിലേക്ക് ഇമെയിൽ ചെയ്തിട്ടുണ്ട്," ശ്രേയ X-ൽ പോസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി മോദി  ഉടൻ തന്നെ സമ്മതം അറിയിച്ചു. "തീർച്ചയായും! ഇന്ന് കുവൈറ്റിൽ വെച്ച് നാന മംഗൾ സെയിൻ ഹന്ദ ജിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം മറുപടി എഴുതി. തുടർന്നാണ് ഇന്ന് മോദി ഇദ്ദേഹത്തെ നേരിൽ കണ്ട് സംസാരിച്ചത്.

Related News