ചരിത്ര സന്ദർശനം പൂർത്തിയാക്കി മോദി; കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തി മോദിയെ യാത്രയാക്കി

  • 22/12/2024


കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ പ്രധാനമന്ത്രി കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ബയാൻ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തിന്, കുവൈത്ത് പ്രധാനമന്ത്രി അഹ്മദ് അൽ അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ആചാരപരമായ സ്വീകരണവും നൽകിയിരുന്നു.

നന്ദി കുവൈത്ത്! ഈ സന്ദർശനം ചരിത്രപരവും നമ്മുടെ ഉഭയകക്ഷി ബന്ധത്തെ വളരെയധികം മെച്ചപ്പെടുത്തുന്നതുമായിരുന്നു. കുവൈത്ത് സർക്കാരിനും ജനങ്ങൾക്കും അവരുടെ ഊഷ്മളതയ്ക്ക് ഞാൻ നന്ദി പറയുന്നു. കാണാനായി വിമാനത്താവളത്തിൽ വന്നതിന് കുവൈത്ത് പ്രധാനമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നു - പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News