കുവൈത്തിൽ യോഗാ പരിശീലകയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

  • 22/12/2024


കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കുവൈത്തിലെ ആദ്യ ലൈസൻസുള്ള യോഗ സ്റ്റുഡിയോ 'ദരത്മ'യുടെ സ്ഥാപകയും യോഗ പരിശീലകയുമായ ഷെയ്‌ഖ എജെ അൽ സബയുമായും ഗൾഫ് രാജ്യത്ത് നിന്നുള്ള മറ്റ് ഇൻഫ്ലുവൻസര്‍മാരുമായും കൂടിക്കാഴ്ച നടത്തി. കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റിയുടെ പ്രസിഡന്‍റ് ഫഹദ് ഗാസി അലബ്ദുൽ ജലീലിനെയും മോദി കണ്ടു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. 

കുവൈത്തിൽ വെച്ച് ശൈ എ ജെ അൽ സബാഹിനെ കണ്ടു. യോഗയോടും ശാരീരികക്ഷമതയോടുമുള്ള അവരുടെ അഭിനിവേശത്താൽ വേറിട്ട വ്യക്തതിത്വമാണ്. കുവൈത്തിൽ വളരെ പ്രചാരമുള്ള യോഗ ആൻഡ് വെൽനസ് സ്റ്റുഡിയോ അവർ സ്ഥാപിച്ചിട്ടുണ്ട്. യുവാക്കൾക്കിടയിൽ യോഗയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു - മോദി എക്സില്‍ കുറിച്ചു. യോഗയെ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള വഴികൾ അവർ ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News