കുവൈത്തിലെ പോളിയോ വൈറസ് ലാബിന് ലോകാരോഗ്യ സംഘടന അംഗീകാരം

  • 23/12/2024


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൻ്റെ പൊതുജനാരോഗ്യ വകുപ്പിന് കീഴിലുള്ള പോളിയോ വൈറസ് റഫറൻസ് ലബോറട്ടറി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രാവീണ്യ വിലയിരുത്തൽ പ്രോഗ്രാമിൻ്റെ ഭാഗമായി, പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനയിൽ 2024-ൽ ലബോറട്ടറിക്ക് 100 ശതമാനം കാര്യക്ഷമത റേറ്റിംഗ് ആണ് ലഭിച്ചിട്ടുള്ളത്. പോളിയോ വൈറസിനെതിരായ പോരാട്ടത്തിൽ ഫലങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനും രോഗനിർണയത്തിൽ ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിനുമുള്ള ലബോറട്ടറിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

Related News