ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും വിലക്കയറ്റം; പ്രാദേശിക പണപ്പെരുപ്പ സൂചികയിൽ 2.36 ശതമാനം വാർഷിക വർധനവ്

  • 23/12/2024


കുവൈത്ത് സിറ്റി: നവംബറിലെ പ്രാദേശിക പണപ്പെരുപ്പ സൂചികയിൽ 2.36 ശതമാനം വാർഷിക വർധനവ് ഉണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ (സിഎസ്ബി) വെളിപ്പെടുത്തി. സിഎസ്ബി ഡാറ്റ പ്രകാരം, പൊതു ഉപഭോക്തൃ വില സൂചിക (സിപിഐ) നവംബറിൽ 134.6 ൽ എത്തി. ഒക്ടോബറിനെ അപേക്ഷിച്ച് 0.15 ശതമാനം വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. പല പ്രധാന വിഭാഗങ്ങളിലെയും ഉയർന്ന വിലയാണ് ഈ വർധനവിന് കാരണമായതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 

പ്രത്യേകിച്ച് ഭക്ഷണ പാനീയങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ, മെയിൻ്റനൻസ് ഉപകരണങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വിവിധ ചരക്കുകളും സേവനങ്ങളും എന്നിങ്ങനെ പല വിഭാഗങ്ങളിലും വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഗതാഗത ചെലവ് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.89 ശതമാനം കുറഞ്ഞു. ഭക്ഷ്യ-പാനീയ സൂചിക വർഷം തോറും 4.66 ശതമാനവും ഒക്ടോബറിനെ അപേക്ഷിച്ച് 0.59 ശതമാനവും ഉയർന്നുവെന്നും ഡാറ്റ വ്യക്തമാക്കുന്നു.

Related News