കുവൈറ്റ് പൗരന്മാരുടെ വിദേശിയായ ഭാര്യക്ക് കുവൈറ്റ് പൗരത്വം അനുവദിക്കില്ല.

  • 23/12/2024


കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം സംബന്ധിച്ച അമീരി ഡിക്രി 15/1959 ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 116/2024 ഡിക്രി-ഇൻ-ടു-ലോ തിങ്കളാഴ്ച പുറത്തിറക്കി. ചില നിർദേശങ്ങൾ പ്രകാരം കുവൈറ്റ് പൗരത്വം നേടാൻ ആഗ്രഹിക്കുന്ന വിദേശിക്ക് ഭാര്യക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള അർഹത ഇല്ല. എന്നാൽ, അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ കുവൈത്തികളായി കണക്കാക്കുന്നു. പ്രായപൂർത്തിയായ ശേഷം അവർക്ക് അവരുടെ ദേശീയത തിരഞ്ഞെടുക്കാൻ അർഹതയുണ്ട്.

കുവൈത്തിയെ വിവാഹം കഴിക്കുന്ന വിദേശ വനിതക്ക് പൗരത്വം ലഭിക്കാൻ അർഹതയില്ല. ആഭ്യന്തര മന്ത്രി അംഗീകരിച്ച ഒരു ഉത്തരവിന് അനുസൃതമായി, വഞ്ചനയിലൂടെയോ വ്യാജ പ്രസ്താവനകളിലൂടെയോ പൗരത്വം നേടിയ വ്യക്തികളിൽ നിന്ന് പൗരത്വം റദ്ദാക്കാവുന്നതാണ്. ബന്ധുക്കൾ എന്ന പേരിൽ അത് സ്വന്തമാക്കിയ വ്യക്തികൾക്കും പൗരത്വം നഷ്ടപ്പെടും. പൗരത്വം നൽകി പത്ത് വർഷത്തിന് ശേഷം സത്യസന്ധതയും വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളിൽ പൊതുമേഖലയിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സാഹചര്യത്തിലും പൗരത്വം റദ്ദാക്കപ്പെടും.

Related News