സാൽമിയയിൽ ഹോട്ടലിൽ മോഷണം; പ്രവാസിയെ കൊള്ളയടിച്ചു

  • 10/01/2025


കുവൈത്ത് സിറ്റി: സാൽമിയയിലെ ഒരു ഹോട്ടലിൽ മോഷണത്തിന് ഇരയായതായി പ്രവാസി പരാതിപ്പെട്ടു. തൻ്റെ കൈവശമുണ്ടായിരുന്ന 2,000 ഡോളർ പണവും നിരവധി ബാങ്ക് കാർഡുകളും മോഷ്ടിക്കപ്പെട്ടുവെന്നാണ് പരാതി. ഹോട്ടലിൽ താമസിക്കുന്നതിനിടെ പണവും കാർഡുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് കാണിച്ച് പ്രവാസി സാൽമിയ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മോഷണത്തിൽ ആരെയും തിരിച്ചറിയുകയോ ആരോപണം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related News