കുവൈത്തിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി സേവനങ്ങൾക്ക് ഫീസ് വരുന്നു

  • 10/01/2025


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സേവനങ്ങൾക്ക് 2025 മെയ് മുതൽ ഒരു പുതിയ ഫീസ് ഘടന നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. 2021-ലെ ക്യാബിനറ്റ് പ്രമേയം നമ്പർ 956-ൻ്റെ ഭാ​ഗമായാണ് ഈ നീക്കം. പൊതു കരുതൽ ധനത്തിലെ പണലഭ്യത കുറയുന്നത് പരിഹരിക്കാനും രാജ്യത്തിന്റെ ബജറ്റ് കമ്മിക്ക് പരിഹാരം കാണാനുമാണ് ശ്രമം. പുതിയ നിയന്ത്രണത്തിന് അന്തിമരൂപം നൽകുന്നതിനും ആവശ്യമായ അനുമതികൾ നേടുന്നതിനുമായി ലൈസൻസിംഗ് വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി അതോറിറ്റി ഏകോപനം തുടരുകയാണ്. ഈ പുതിയ നിയന്ത്രണത്തിൽ 82 സേവനങ്ങളുടെ നിരക്കുകളുടെ ലിസ്റ്റ് ഉൾപ്പെടുന്നു. ഓരോ സേവനത്തിനും 250 ഫിൽസ് മുതൽ 500 ദിനാർ വരെയാണ് ഫീസ് ചുമത്തുക.

Related News