കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലം​ഗ സംഘം അറസ്റ്റിൽ

  • 10/01/2025


കുവൈത്ത് സിറ്റി: മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അന്താരാഷ്ട്ര സംഘം അറസ്റ്റിൽ. പിടിയിലായ നാല് പേരിൽ രണ്ട് പേർ അറബ് പൗരന്മാരാണ്. ഒരാൾ ബിദൂനിയും മറ്റൊരു കുവൈറ്റി സ്ത്രീയുമാണ് . ഓപ്പറേഷനിൽ 16 കിലോഗ്രാം ഷാബുവും 10,000 ട്രമാഡോൾ ഗുളികകളും പിടിച്ചെടുത്തു, സുരക്ഷാ സേവനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിൽ നൂതനവും രഹസ്യവുമായ രീതിയിൽ രണ്ട് അഗ്നിശമന യന്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഇവ കടത്താൻ ശ്രമിച്ചവരെ തടയുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Related News