ഗൾഫ് ലീഡർഷിപ്പ് പേഴ്‌സണാലിറ്റി അം​ഗീകാരം കുവൈത്ത് അമീറിന്

  • 13/01/2025


കുവൈത്ത് സിറ്റി: ബഹ്‌റൈനിലെ അൽ-സനബൽ ഓർഫൻ കെയർ സൊസൈറ്റി അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ-ജാബർ അൽ സബാഹിനെ 2024-ലെ "ഓണററി ഗൾഫ് ലീഡർഷിപ്പ് പേഴ്സണാലിറ്റി" അം​ഗീകാരം നൽകി ആദരിച്ചു. ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ അനാഥ പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൽ-സനബൽ അവാർഡ് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ സംഘാടക സമിതി, ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങൾക്കുള്ള മികച്ച സംഭാവനകൾക്കാണ് കുവൈത്ത് അമീറിന് അം​ഗീകാരം നൽകുന്നതെന്ന് അറിയിച്ചത്. റീജിയണൽ നെറ്റ്‌വർക്ക് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ പ്രൊഫസർ യൂസഫ് അൽ അബ്ബാസി, കുവൈത്തിനകത്തും ലോകമെമ്പാടുമുള്ള അനാഥകളുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കുവൈത്ത് അമീറിന്റെ നേതൃത്വത്തെ പ്രശംസിച്ചു.

Related News