ഇബ്രാഹിം അൽ മുസൈൻ റോഡിൽ ഗതാഗത നിയന്ത്രണം

  • 26/04/2025



കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച്, ഇബ്രാഹിം അൽ മുസൈൻ റോഡിൽ (സ്ട്രീറ്റ് 404) അൽ സിദ്ദീഖ്, അൽ സഹ്‌റാ പ്രദേശങ്ങൾക്കിടയിലുള്ള ഭാഗത്ത് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന്റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ജോലിയുടെ ഭാഗമായി ഈ മാസം 26-ാം തീയതി ശനിയാഴ്ച പുലർച്ചെ മുതൽ 24 മണിക്കൂർ നേരത്തേക്ക് അൽ സിദ്ദീഖ് ഏരിയയിലേക്കുള്ള പ്രവേശനം താൽക്കാലികമായി അടച്ചിടും.ജോലി നടക്കുന്ന സമയത്ത് റോഡ് ഉപയോക്താക്കൾ ട്രാഫിക് നിർദ്ദേശങ്ങളും വഴിതിരിച്ചുവിടലുകളും പാലിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Related News