ചില രാജ്യങ്ങളിൽ എച്ച് ഐ വി അണുബാധ വർധിച്ചു; കര്‍ശന നിരീക്ഷണവുമായി കുവൈത്ത്

  • 11/06/2025


കുവൈത്ത് സിറ്റി: ചില രാജ്യങ്ങളിൽ എച്ച് ഐ വി അണുബാധ വർധിച്ചതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ വന്നിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പകർച്ചവ്യാധികളും അപകടകരമായ രോഗങ്ങളും പ്രവേശിക്കുന്നത് തടയാൻ കുവൈത്ത് സമഗ്രവും കൃത്യവുമായ ആരോഗ്യ നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യകാര്യ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഡോ. മുൻതർ അൽ ഹസവി പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

പ്രതിരോധ നടപടികൾ രാജ്യത്ത് പ്രവേശിക്കുന്നതിനുമുമ്പ് ആരംഭിക്കുമെന്ന് അൽ ഹസവി പറഞ്ഞു. വിദേശത്ത് അംഗീകൃത കേന്ദ്രങ്ങളിൽ മെഡിക്കൽ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. കൂടാതെ കുവൈത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുള്ള വിസ അപേക്ഷാ നടപടികളുടെ ഭാഗമായി കുവൈത്ത് കോൺസുലേറ്റുകളോ എംബസികളോ ഇത് അംഗീകരിക്കുകയും വേണം. താമസാനുമതിക്ക് ആവശ്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രാജ്യത്ത് എത്തിയതിന് ശേഷം വീണ്ടും പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News