പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയില്‍; നിര്‍ണായക കരാറുകളില്‍ ഒപ്പുവെയ്ക്കും

  • 22/07/2025

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയില്‍ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ സന്ദർശന വേളയില്‍ ഒപ്പു വെയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമ്മർ, ചാള്‍സ് രാജാവ് എന്നിവരെ പ്രധാന മന്ത്രി കാണും. യുകെ സർവകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്ബസുകള്‍ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും.

റഷ്യയില്‍ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും. യു കെ സന്ദർശനത്തിന് ശേഷം പ്രധാന മന്ത്രി മാലിദ്വീപിലേക്ക് പോകും. യുകെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാമ്മറിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിന്‍റെ ക്ഷണപ്രകാരമാണ് മോദി മാലിദ്വീപിലെത്തുന്നത്. മാലിദ്വീപിലെ സ്വാതന്ത്ര്യദിനാഘോല്‍ പരിപാടിയില്‍ അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.

പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യുകെ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകും. ജൂലൈ 21ന് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര. ഇന്ന് യുകെയിലെത്തുന്ന മോദി നാളെയായിരിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തുക.

Related News