'കുളിമുറിയില്‍ ക്യാമറ, തുറന്ന സ്ഥലത്ത് കുളിക്കാൻ നിര്‍ബന്ധിതരായി'; പരിശീലന കേന്ദ്രത്തിലെ പീഡനത്തിനെതിരെ വനിത കോണ്‍സ്റ്റബിള്‍മാരുടെ പ്രതിഷേധം

  • 23/07/2025

പരിശീലന കേന്ദ്രത്തിലെ പീഡനങ്ങള്‍ക്കും ശോചനീയാവസ്ഥക്കുമെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് വനിത കോണ്‍സ്റ്റബിള്‍മാര്‍. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഷാപൂർ പ്രദേശത്തെ ബിച്ചിയയിലുള്ള 26-ാമത് ബറ്റാലിയൻ പിഎസിയില്‍ പൊലീസ് പരിശീലനം നേടുന്ന 600 ഓളം ട്രെയിനി വനിതാ കോണ്‍സ്റ്റബിള്‍മാരാണ് ചൊവ്വാഴ്ച പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വനിതാ പൊലീസുകാര്‍ കരയുന്നതും അലറിവിളിക്കുന്നതും വീഡിയോയിലുണ്ട്. തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരായി എന്നും ക്യാമ്ബില്‍ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.കുളിമുറിയില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കോണ്‍സ്റ്റബിള്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Related News