കുവൈത്തിൽ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തും; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ആരോഗ്യ മന്ത്രാലയം

  • 24/07/2025



കുവൈത്ത് സിറ്റി: രാജ്യത്ത് മികച്ചതും സുരക്ഷിതവുമായ ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുമെന്ന് മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. അന്താരാഷ്ട്ര വിദഗ്ധരുമായുള്ള സഹകരണത്തിലൂടെയും ദേശീയ തലത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിലൂടെയും ഇത് സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രാലയത്തിൻ്റെ പ്രധാന നേട്ടങ്ങളും പദ്ധതികളും പ്രഖ്യാപിക്കുന്നതിനും, ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളും ഡിജിറ്റൽ സേവനങ്ങളും അവലോകനം ചെയ്യുന്നതിനുമായി സർക്കാർ കമ്മ്യൂണിക്കേഷൻ സെൻ്റർ ഇന്നലെ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ഡോ. അൽ സനദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അൽ മുത്‌ല എമർജൻസി സെൻ്റർ, പകർച്ചവ്യാധി ആശുപത്രി, കുവൈത്ത് കാൻസർ കൺട്രോൾ സെൻ്റർ എന്നിവയുൾപ്പെടെ നിരവധി പുതിയ ആരോഗ്യ സംരക്ഷണ പദ്ധതികൾ ഇതിനകം പ്രവർത്തനക്ഷമമാവുകയോ ഉടൻ ആരംഭിക്കുകയോ ചെയ്യുമെന്ന് അൽ സനദ് ചൂണ്ടിക്കാട്ടി.

Related News